Saturday, September 24, 2016

ബാവലി



അതിർത്തി ഗ്രാമങ്ങളിലെ അന്തരീക്ഷം എപ്പോഴും പ്രസന്നമായിരിക്കും . യാത്രകളിലെ ഇടത്താവളങ്ങൾ . ബാവലിയിലെത്തുമ്പോൾ നേരം വെളുത്തിട്ടേ ഉണ്ടായിരുന്നുള്ളൂ. കേരളം കർണാടക അതിർത്തി ഗ്രാമം എന്നത് മാത്രമായല്ല ബാവലിയുടെ പ്രസക്തി . പഴശ്ശിക്കാലത്തോളം ചെന്നെത്തുന്ന ഒരു ചരിത്രവും അതിനുണ്ട് .ഈ ചെറിയ ഗ്രാമം മുഴുവൻ തണൽ വിരിച്ചു നിൽക്കുന്ന ആൽമരത്തിന്റെ ചുവട്ടിൽ നിന്നാൽ ഒരു നിമിഷം സ്വയം മറന്നുപോകും . എത്രയെത്ര സഞ്ചാരികളുടെ സ്വപ്നങ്ങൾക്ക് മേലെ നിഴൽ വിരിച്ചു നിന്നിട്ടുണ്ടാവണം ഈ മരം.
പഴശ്ശി പട്ടാളവും ബ്രിട്ടീഷുകാരും ഇവിടെ വെച്ച് ഏറ്റുമുട്ടിയിരുന്നു എന്ന് പറയുന്നുണ്ട് . ചിന്തകൾ ആ കുതിരക്കുളമ്പടിയോളം ചെന്നെത്തിയെന്ന് വരും .കാലങ്ങൾ കടന്നാലും ഓർമ്മകൾ ബാക്കി വെക്കാൻ കഴിയുന്ന ചില സ്ഥലങ്ങളുണ്ട് . ബാവലിയിൽ തേടിയതും അതൊക്കെ തന്നെയായിരുന്നു . മൂന്നു ഭാഗവും കാടതിർത്തിയായ ബാവലിയുടെ ഉള്ളിലേക്ക് കയറിയാൽ പഴശ്ശിപോരാളികളുടെ വിയർപ്പിന്റെ ഗന്ധം ബാക്കിയുണ്ടാവുമോ അവിടെ . അല്ലെങ്കിൽ മരമുകളിൽ നിന്നും ചീറിപാഞ്ഞുവരുന്നൊരു അസ്ത്രം .
സമയം കുറവാണ് . ഇതൊരു ഇടത്താവളം മാത്രം . കാലങ്ങൾക്കപ്പുറത്ത് പഴശ്ശിരാജ്യത്തിൽ മേഞ്ഞു നടന്നിരുന്ന മനസ്സിനെ തിരിച്ചു വിളിച്ചു . . അടുത്ത തവണ വരുമ്പോൾ ബാവലി പുഴയുടെ തീരങ്ങളിലൂടെ നടക്കണം . പുഴയിൽ നിന്നും കാട്ടിലേക്കുള്ള വഴിയിലൂടെ നടന്ന് ഒരു പഴശ്ശിക്കാലത്തോളം ദൂരമെത്തണം.


10 comments:

  1. എന്തേ ഇങ്ങനെയായത്?!!
    ആഗ്രഹിപ്പിച്ച് നിരാശപ്പെടുത്തിയത്....
    ഇനിങ്ങനെ പറ്റീല്ല്യാട്ടോ.....
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പന്‍ ചേട്ടാ ഇവനോട് പറഞ്ഞിട്ട് ഒരു കാര്യോല്യാ...

      Delete
    2. തങ്കപ്പൻ ചേട്ടാ ...

      ശരിക്കും പറഞ്ഞാൽ ഇത് ഒരു എഫ് ബി പോസ്റ്റ് ആണ് . അതിടാനായി വേറൊരു ബ്ലോഗ് ഉണ്ട് . ഇവിടെ മാറി പോസ്റ്റിയതാ . ഞാൻ കരുതി ബ്ലോഗ് ഒന്നും ഇപ്പോൾ ആരും നോക്കാറില്ലെന്ന് . നിങ്ങളെപ്പോലുള്ള വായനക്കാരെ മറന്നൊരു സമീപനം ആയിപ്പോയത് . ക്ഷമിക്കണം .

      Delete
  2. മടിക്ക് കൈയും കാലും വച്ചാല്‍ മന്‍സൂറിനെ പോലിരിക്കും!

    ReplyDelete
    Replies
    1. മിണ്ടരുത് . ഈ വഴിയൊന്നും ഇനി അബദ്ധത്തിൽ പോലും വന്നുപോവരുത് . ഇവിടത്തെ കച്ചോടം പൂട്ടി എഫ് ബി യിലേക്ക് മാറ്റി

      Delete
  3. ശോ
    തേങ്ങാക്കൊല
    സെന്റർകോർട്ട് എന്ന ഒരു മെയിൽ കണ്ടപ്പോ എത്ര ആഗ്രഹിച്ചു തുറന്നതാ

    നീ ഇതുപോലെ ആണേൽ മേലാൽ ഇവിടെ update ഇടല്ലു :/

    ReplyDelete
  4. 'കാലങ്ങൾക്കപ്പുറത്ത് പഴശ്ശിരാജ്യത്തിൽ
    മേഞ്ഞു നടന്നിരുന്ന മനസ്സിനെ തിരിച്ചു വിളിച്ചു . .
    അടുത്ത തവണ വരുമ്പോൾ ബാവലി പുഴയുടെ തീരങ്ങളിലൂടെ
    നടക്കണം . പുഴയിൽ നിന്നും കാട്ടിലേക്കുള്ള വഴിയിലൂടെ നടന്ന്
    ഒരു പഴശ്ശിക്കാലത്തോളം ദൂരമെത്തണം...'

    മാറ്റി കുത്തിയതാണേലും ബൂലോകത്ത് വീണ്ടും കണ്ടതിൽ വളരെ സന്തോഷം കേട്ടോ ഭായ്

    ReplyDelete
  5. അപൂര്‍ണ്ണമായി തോന്നി.ബാവലിപ്പുഴയെക്കുറിച്ച് കേട്ടിട്ടുണ്ട്.എന്തെങ്കിലും എഴുതുമെന്ന് തോന്നി..

    ReplyDelete
  6. ഞാനും കരുതി , ഈ ചങ്ങായി എവിടുന്നാ സെന്റര്‍ കോര്‍ട്ടിലേക്ക് ചാടിയതെന്ന്....ഇനി നീളമുള്ള ഒരു പോസ്റ്റ് വരട്ടെ....

    ReplyDelete
  7. പോയിട്ടും കണ്ടിട്ടും ഉണ്ട് ഒന്ന് കൂടെ പോകാന്‍ തോന്നുന്നു

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....